കൊച്ചി: ശബരിമലയിലെ കുത്തക കരാറില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നു ദേവസ്വം ബെഞ്ച്. 2022 ല്‍ നല്‍കിയ കരാര്‍ ഇടപാടുകളിലാണ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.
കുത്തക കരാറുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ ഹൈക്കോടതി ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്.
2022-23 കാലഘട്ടത്തിലെ കരാറുകളാണ് വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കേണ്ടത്. ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയാല്‍ തക്കതായ നടപടിയെടുക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പാര്‍ക്കിങ്, ലേലം, നാളികേരം തുടങ്ങിയ കരാറുകളാണു പ്രധാനമായും പരിശോധിക്കേണ്ടത്. ദേവസ്വംബോര്‍ഡിന് ക്ഷേത്രത്തിന്റെ സ്വത്തുവകകള്‍ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി.