New Update
ചെറുപുഴ: കണ്ണൂര്‍ ചെറുപുഴയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ ആന ചവിട്ടി കൊന്നു. ഇന്നലെ അര്‍ധരാത്രി രാജഗിരിയിലാണ് സംഭവം.
Advertisment
ചെറുപുഴ വാഴക്കുണ്ട് സ്വദേശി എബിന്‍ സെബാറ്റ്യ(21)നാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ രാജഗിരിയിലെ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലാണ് പരിക്കേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു.
നാട്ടുകാര്‍ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാനംവയല്‍-രാജഗിരി റോഡരികിലാണ് സംഭവം. കാനംവയലില്‍ നിന്ന് രാത്രി ബൈക്കില്‍ വരുമ്പോള്‍ ആന ആക്രമിച്ചതാണെന്ന് സംശയിക്കുന്നു. ചെറുപുഴ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.