തിരുവനന്തപുരം: രാജ്യത്ത് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ഈ വര്‍ഷം സാധാരണ നിലയിലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
കേരളമടക്കമുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍, കിഴക്കന്‍ മധ്യ ഇന്ത്യ, വടക്ക് പടിഞ്ഞാറന്‍ ഇന്ത്യ എന്നിവിടങ്ങളില്‍ സാധാരണ നിലയിലും കൂടുതല്‍ മഴ ലഭിച്ചേക്കും. ജൂണ്‍ ആദ്യം തന്നെ കാലവര്‍ഷം കേരള തീരത്തെത്തും. കാലവറഷ കാലത്ത് 83.5 സെന്റീ മീറ്റര്‍ മഴയാണ് പ്രതീക്ഷിക്കുന്നത്.
എല്‍ലിനോ പ്രതിഭാസം ശക്തിപ്പെടുന്നത് രണ്ടാം പകുതിയില്‍ കാലവര്‍ഷക്കാറ്റിനെ സ്വാധീനിക്കും. ഇത് മഴ കുറയാന്‍ കാരണമായേക്കുമെന്നുമാണ് കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ച പ്രാഥമിക മണ്‍സൂണ്‍ പ്രവചനത്തില്‍ പറയുന്നു.
എന്നാല്‍, സ്വകാര്യ കാലാവസ്ഥ നിരീക്ഷണ വിഭാഗമായ സ്‌കൈമെറ്റ് ഇന്ത്യയില്‍ ഇക്കുറി കാലവര്‍ഷം സാധാരണയിലും കുറവായിരിക്കുമെന്ന് പ്രവചിക്കുന്നു. എല്‍ലിനോ സജീവമാകുന്നത് കാലവര്‍ഷത്തെ ദുര്‍ബലമാക്കുമെന്നും അവര്‍ പറയുന്നു.