New Update
കാബൂള്‍: ഭക്ഷണ ശാലകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ വിലക്കേര്‍പ്പെടുത്തി താലിബാന്‍. അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലാണ് പുതിയ നിയന്ത്രണം.
Advertisment
ഓപ്പണ്‍ റസ്‌റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കാനെത്തുന്ന സ്ത്രീകളില്‍ പലരും ഹിജാബ് ധരിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ക്കൂടിയാണ് വിലക്ക്. താലിബാന്‍ അധികാരത്തിലേറിയ ശേഷം സ്ത്രീകളെ പൊതു സ്ഥലങ്ങളില്‍ നിന്ന വിലക്കി നിരവധി ഉത്തരവുകളിറക്കിയിരുന്നു.