New Update
ന്യൂഡൽഹി: പൊതു തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യം സാധ്യമാക്കാനായുള്ള ചര്‍ച്ചയ്ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഡല്‍ഹിയിലെത്തി.
Advertisment
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം മകളുടെ ഡല്‍ഹിയിലെ വസതിയില്‍ വിശ്രമത്തിലുള്ള ആര്‍.ജെ.ഡി. തലവന്‍ ലാലു പ്രസാദ് യാദവിനെ നിതീഷ് കുമാര്‍ സന്ദര്‍ശിച്ചു.
നാലു ദിവസം ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്ന നിതീഷ് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാ ഗാന്ധി, സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്.പി.തലവന്‍ അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.