New Update
ഗുജറാത്ത്: മുന്‍ വിവാഹം മറച്ചു വച്ചെന്നും പീഡന പരാതിയുമായി ഭര്‍ത്താവ്. ഗുജറാത്തിലെ സൂററ്റ് സ്വദേശിയായ യുവാവാണ് ഭാര്യക്കെതിരെ കോടതിയെ സമീപിച്ചത്.
Advertisment
പത്തു വര്‍ഷമായി ഭാര്യ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് ഇയാള്‍ പരാതിയില്‍ പറയുന്നു. ദമ്പതികള്‍ക്ക് രണ്ടു മക്കളുണ്ട്. കുട്ടികളുടെ ഡി.എന്‍.എ. ടെസ്റ്റും ഇയാള്‍ നടത്തിയിരുന്നു. കുട്ടികളില്‍ ഒരാളുടെ പിതാവ് താനല്ലെന്നു ഇയാള്‍ ആരോപിച്ചു.
ഭര്‍ത്താവിന്റെ പരാതി സൂററ്റിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഫയലില്‍ സ്വീകരിച്ചു.