neenu thodupuzha
Updated On
New Update
മുംബൈ: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തുടര്‍ച്ചയായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് 57കാരനായ കണക്ക് അധ്യാപകന്‍ പീഡിപ്പിച്ചത്.
Advertisment
കടുത്ത വയറു വേദനയെത്തുടര്‍ന്ന് കുട്ടി അമ്മയോട് കാര്യങ്ങള്‍ തുറന്നു പറയുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് ഏപ്രില്‍ 5ന് അധ്യാപകന്‍ സ്‌കൂളിലെ ലാബില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞു.
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഡിസംബര്‍ മുതല്‍ പല തവണ അധ്യാപകന്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പറഞ്ഞു. വിവരം ആരോടും പറയരുതെന്നും അറിയിച്ചാല്‍ കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു.
കുട്ടിയുടെ അമ്മയുടെ പരാതിയില്‍ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.