കടവരാന്തയില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ ഇഷ്ടികയ്ക്ക്  തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; പ്രതി പിടിയില്‍

author-image
neenu thodupuzha
New Update

തിരുവനന്തപുരം:  നഗരത്തില്‍ കടവരാന്തയില്‍ കിടന്നുറങ്ങിയ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍. കടയ്ക്കാവൂര്‍ സ്വദേശി അക്ബര്‍ ഷായാണ് പിടിയിലായത്.

Advertisment

തലയ്ക്ക്  ഗുരുതര പരിക്കേറ്റ ഷഫീഖ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

publive-image

കഴിഞ്ഞ 5ന്  രാത്രി ജനറല്‍ ആശുപത്രിക്ക് സമീപത്തെ കടയിലെ സി.സി. ടിവി ക്യാമറയിലാണ് കൃത്യം സംബന്ധിച്ച ദൃശ്യങ്ങൾ പതിഞ്ഞത്. 11ന് ശേഷം രണ്ടുതവണയായി എത്തിയ പ്രതി ഉറങ്ങിക്കിടക്കുന്നയാളെ ഇഷ്ടികകൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

നിരവധി കേസുകളില്‍ പ്രതിയാണ് അക്ബര്‍ഷാ. വധശ്രമത്തിനാണ് കേസ്.  ഹെല്‍മറ്റ് ധരിച്ച പ്രതി മിനിറ്റുകള്‍ക്കുള്ളില്‍  കടന്നു കളഞ്ഞു. ഷഫീഖിന്റെ   തലയ്ക്കും കാലിനുമാണ് ഗുരുതരപരിക്ക്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച്  തെളിവെടുത്തു.

പ്രതിയും പരിക്കേറ്റയാളും സുഹൃത്തുക്കളായിരുന്നു. ഇടയ്ക്കുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

Advertisment