New Update
പാലക്കാട്: കടയുടമയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍. പത്തുപവൻ സ്വർണവും അരലക്ഷം രൂപയുമാണ് പ്രതികൾ കവർന്നത്.
Advertisment
കഴിഞ്ഞ വർഷം ഡിസംബർ 28നാണ് കേസിന് ആസ്പദമായ സംഭവം. പാലക്കാട് ജില്ലയിലെ മന്ദത്ത്കാവ് തണ്ണിശ്ശേരിയിലെ കടയുടമയെയാണ് അപായപ്പെടുത്തിയത്.
കാറിലും ബൈക്കിലുമെത്തിയ പ്രതികൾ കടയിലേക്ക് അതിക്രമിച്ചു കയറി സ്വർണം തട്ടിയെടുക്കുകയായിരുന്നു. പിന്നാലെ കടയുടമയെ തട്ടിക്കൊണ്ടു പോയി തടവിൽ വയ്ക്കുകയായിരുന്നു.
മോചിപ്പിക്കാൻ വീണ്ടും സ്വർണം ആവശ്യപ്പെട്ട് കടയുടെ ഭാര്യയിൽ നിന്ന് ആറ് പവന്റെ സ്വർണവും പണവും പ്രതികൾ കൈക്കലാക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.