അയൽവാസിയായ പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയ്ക്ക് പീഡനം, ഇരയുടെ ആത്മഹത്യ;  പ്രതിക്ക് 35 വർഷം തടവ്

author-image
neenu thodupuzha
New Update

 കൊല്ലം: പോക്‌സോ കേസ് പ്രതിക്ക് 35 വർഷം തടവുശിക്ഷ വിധിച്ച് കരുനാഗപ്പള്ളി പോക്സോ കോടതി. കുലശേഖരപുരം സ്വദേശി പക്കി സുനിലിനെയാണ് കോടതി ശിക്ഷിച്ചത്. അയൽവാസിയായ പെണ്‍കുട്ടിയെ 2017ലാണ് പ്രതി പീഡിപ്പിച്ചത്.

Advertisment

പോക്സോ കേസിൽ 25 വർഷവും പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരം ജീവപര്യന്തവും നാല് ലക്ഷം രൂപ പഴ ശിക്ഷയുമാണ് കോടതി വിധിച്ചത്. കരുനാഗപ്പള്ളി പോക്സോ കോടതി ജഡ്ജി ഡി. വിജയകുമാറാണ് പ്രതിയെ ശിക്ഷിച്ചത്.

publive-image

പീഡിപ്പിക്കപ്പെട്ടതിന് പിന്നാലെ ഇര ആത്മഹത്യ ചെയ്തിരുന്നു. 2 ലക്ഷം രൂപ ഇരയുടെ അമ്മയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം രണ്ടുവർഷം കൂടി പ്രതി ജയിലിൽ കഴിയണമെന്നും കോടതി വിധിയിലുണ്ട്.

സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതി ഗൾഫിലേക്ക് കടന്നിരുന്നു. ഇയാളെ സൗദി അറേബ്യയിൽ നിന്നും പിടികൂടിയാണ്  നാട്ടിലെത്തിച്ചത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ കുറ്റവാളികളെ കൈമാറാനുണ്ടാക്കിയ കരാര്‍ പ്രകാരമാണ് പ്രതിയെ പൊലീസ് നാട്ടിലെത്തിച്ചത്.

Advertisment