ആലപ്പുഴ: ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ യാത്രക്കാരില്‍നിന്നും അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ നഗരത്തില്‍ വ്യാപക പരിശോധന.
ഓപ്പറേഷന്‍ ഫെയര്‍മീറ്റര്‍ എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ 58 ഓട്ടോറിക്ഷകള്‍ക്കെതിരെ കേസെടുത്തു. ഫിറ്റ്‌നസ് ഇല്ലാതെ സര്‍വീസ് നടത്തിയ അഞ്ച് വാഹനങ്ങളും ഇന്‍ഷുറന്‍സ് ഇല്ലാതിരുന്ന മൂന്ന് വാഹനങ്ങളും ടാക്‌സ് ഇല്ലാത്ത ഒരു ഓട്ടോറിക്ഷയും കണ്ടെത്തി. ഡ്രൈവിങ് ലൈസന്‍സ് യഥാസമയം പുതുക്കാതെ സര്‍വീസ് നടത്തിയ അഞ്ച് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്കെതിരേയും നടപടി സ്വീകരിച്ചു.
ആര്‍. ടി.ഒ സജി പ്രസാദിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ കെ.ആര്‍ തമ്പി, കിഷോര്‍രാജ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പ്രേംജിത്ത്, ബിജോയ്, രഞ്ജിത്ത്, ഷിബുകുമാര്‍ എന്നിവര്‍ പങ്കെടുത്തു.