മുതുകുളം: മലപ്പുറം എടവണ്ണയില്‍ െബെക്ക് യാത്രക്കാരനായ യുവാവിനെ കാറിടിച്ച് വീഴ്ത്തി ലക്ഷങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.
മുതുകുളം ഗ്രാമപഞ്ചായത്ത് 13 വാര്‍ഡംഗം മുതുകുളം വടക്ക് കടേശ്ശേരില്‍ മിഥുലേഷ് മനോഹര്‍ (30) രാമപുരം സ്വദേശി വിമല്‍ കുമാര്‍ ( ഉണ്ണി 32) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഏപ്രിൽ 3നാണ് കേസിനാസ്പദമായ സംഭവം.
ബൈക്കില്‍ കൊണ്ടുവന്ന 26 ലക്ഷം രൂപയാണ് കാറിലെത്തിയ പ്രതികള്‍ കവര്‍ന്നെടുത്തത്. യുവാവിന്റെ പരാതിയില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വ്യാജ നമ്പര്‍പ്ലേറ്റു വച്ച കാറാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു.
കവര്‍ച്ചയ്ക്ക് ഉപയോഗിച്ച കാര്‍ വാടകയ്‌ക്കെടുത്തു കൊടുത്തതും സംഭവത്തിനുശേഷം പ്രതികളെ ഒളിവില്‍പോകാന്‍ സഹായിച്ചതിനുമാണ് മിഥുലേഷിനെ അറസ്റ്റ് ചെയ്തത്. കവര്‍ച്ചയെ ക്കുറിച്ച് ഇയാള്‍ക്ക് അറിവുണ്ടായിരുന്നുവെന്നാണ് സൂചന. കൂടുതല്‍ അന്വേഷണം നടത്തിവരുന്നു.