വീണ്ടും  ആക്രമണം; അരിക്കൊമ്പൻ വീട് ഇടിച്ചു നിരത്തി, വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

author-image
neenu thodupuzha
New Update

ചിന്നക്കനാല്‍: അരിക്കൊമ്പന്‍ വീട് തകർത്തു.  കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് ചിന്നക്കനാല്‍ പഞ്ചായത്തിലെ സൂര്യനെല്ലി ആദിവാസിക്കുടിയില്‍ എത്തിയ അരിക്കൊമ്പന്‍ വീടിന് നേരെ ആക്രമണം നടത്തിയത്.

Advertisment

publive-image

കുടി നിവാസിയായ ലീലയുടെ വീടാണ് കാട്ടാന ഇടിച്ചുനിരത്തിയത്. ആക്രമണം നടക്കുമ്പോള്‍ ലീലയും മകളും കൊച്ചുമകനും വീട്ടില്‍ ഉറങ്ങുകയായിരുന്നു. അടുക്കള തകര്‍ക്കുന്ന ശബ്ദംകേട്ട് ഉണര്‍ന്ന ഇവര്‍ പുറത്തേയ്ക്ക് ഓടിരക്ഷപ്പെട്ടു.

അടുക്കള തകര്‍ത്ത കൊമ്പന്‍ അരി തിന്നശേഷം വീടിന്റെ മുന്‍വശവും ഇടിച്ചു. തലനാരിഴയ്ക്കാണ് ഇവര്‍ കാട്ടാന ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടത്.  മൂന്ന് ദിവസമായി അരിക്കൊമ്പന്‍ ഈ മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. ആനയെ ഇവിടെനിന്നും തുരുത്തണമെന്ന് പല തവണ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് ലീല പറഞ്ഞു.

അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിച്ചുമാറ്റുന്നതിന് ഉത്തരവിറങ്ങിയശേഷം പതിനെട്ടാമത്തെ വീടാണ് കാട്ടാന ഇടിച്ചു തകര്‍ക്കുന്നത്. നിലവില്‍ ഇവിടെനിന്നും പിടിച്ചുമാറ്റുന്നതിന് ഹൈക്കോടതി ഉത്തരവ് നല്‍കിയെങ്കിലും റേഡിയോ കോളര്‍ എത്താത്തതിനാല്‍ നടപടികളിലേക്ക് വനംവകുപ്പ് കടന്നിട്ടില്ല.

Advertisment