നെടുങ്കണ്ടം: രാമക്കല്‍മേട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍നിന്നും മാലിന്യങ്ങള്‍ തള്ളിയിരുന്നത് തമിഴ്‌നാട് വന മേഖലയില്‍. റിസോര്‍ട്ടിനെതിരെ നടപടിയുമായി തമിഴ്‌നാട് വനം വകുപ്പ്. പിഴ ഈടാക്കി മാലിന്യം നീക്കം ചെയ്യാന്‍ റിസോര്‍ട്ട് ഉടമയ്ക്ക് നിര്‍ദേശം നല്‍കി.
രാമക്കല്‍മേട്ടില്‍, തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ലെമണ്‍ റിസോര്‍ട്ടില്‍നിന്നുമാണ് മാലിന്യങ്ങള്‍, വന മേഖലയില്‍ നിക്ഷേപിച്ചിരുന്നത്. റിസോര്‍ട്ടില്‍ നിന്നും െപെപ്പ് മാര്‍ഗം, സെപ്റ്റിക് ടാങ്ക് മാലിന്യം ഉള്‍പ്പടെ, വന മേഖലയിലേയ്ക്ക് ഒഴുക്കിയിരുന്നു. പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള അെജെവ മാലിന്യങ്ങളും സംരക്ഷിത ഭൂമിയിലേയ്ക്കാണ് തള്ളിയിരുന്നത് തമിഴ്‌നാട് വനം വകുപ്പിന്റെയും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നേതൃത്വത്തിലുള്ള സംഘം മേഖലയില്‍ പരിശോധന നടത്തി.
പ്രദേശത്തിന്റെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടുന്ന രീതിയില്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ച റിസോര്‍ട്ടിനെതിരെ പിഴ ചുമത്തി. മാലിന്യം ഉടന്‍ നീക്കം ചെയ്യാന്‍ റിസോര്‍ട്ടിന് നിര്‍ദേശം നല്‍കി. നാട്ടുകാരുടെ പരാതിയ തുടര്‍ന്നാണ് തമിഴ്‌നാട് വനം വകുപ്പ് നടപടി സ്വീകരിച്ചത്. വനമേഖലയില്‍ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിന് ദിവസങ്ങള്‍ വേണ്ടി വരും.
റിസോര്‍ട്ട് ജീവനക്കാരുടെ നേതൃത്വത്തില്‍ മാലിന്യം നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. രാമക്കല്‍മേട്ടിലെ പ്രധാന വ്യൂപോയിന്റിന് ചേര്‍ന്നുള്ള വന ഭൂമിയിലേയ്ക്കാണ് റിസോര്‍ട്ടില്‍നിന്നും മാലിന്യം ഒഴുക്കിയിരുന്നത്.