കറുകച്ചാലിൽ വീട് കുത്തിപൊളിച്ച് പണവും സ്വര്‍ണവും കവര്‍ന്നു

author-image
neenu thodupuzha
New Update

കറുകച്ചാല്‍: പൂട്ടിയിട്ടിരുന്ന വീട്ട് കുത്തിപൊളിച്ച് അയ്യായിരം രൂപയും നാല് ഗ്രാമിന്റെ സ്വര്‍ണ മോതിരവും മോഷ്ടിച്ചു. അണിയറ ഹരി പി.ഗോപാലിന്റെ വീട്ടിലാണ് മോഷണം നടന്നത്.

Advertisment

ഒരാഴ്ചയോളമായി ഹരിയും കുടുംബവും എറണാകുളത്തെ ബന്ധു വീട്ടിലായിരുന്നു. ഇന്നലെ രാവിലെ ഒന്‍പതരയോടെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരിയാണ് വീടിനുള്ളില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയില്‍ കണ്ടത്. ഇവര്‍ ഉടനെ ഹരിയുടെ സദോഹരനെ വിവരമറിയിച്ചു.

publive-image

തുടര്‍ന്ന് മറ്റ് മുറികളില്‍ നോക്കിയപ്പോള്‍ അലമാര കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തി. വീടിന്റെ പിന്‍വശത്തെ ജനാല തകര്‍ത്ത നിലയിലായിരുന്നു. തടികൊണ്ട് നിര്‍മിച്ച ജനാലയുടെ അഴികള്‍ തകര്‍ത്തിട്ടുണ്ട്. എല്ലാ മുറികളിലെയും സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. മുറിക്കുള്ളില്‍ ഒരു ബാഗില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടമായത്.

സംഭവത്തില്‍ വീട്ടുകാര്‍ കറുകച്ചാല്‍ പോലീസില്‍ പരാതി നല്‍കി. പോലീസും വിരലടയാള വിദഗ്ധരും സ്ഥലതെത്തി തെളിവുകള്‍ ശേഖരിച്ചു.

Advertisment