ലക്ഷങ്ങളുടെ തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

author-image
neenu thodupuzha
New Update

കോട്ടയം: പ്രമുഖ ബേക്കറിയില്‍ നിന്നു വില്‍പ്പന തുകയിലെ ലക്ഷങ്ങള്‍ തട്ടിപ്പ് നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ചെത്തിപ്പുഴ, ചീരംഞ്ചിറ ഈരയില്‍ മേബിള്‍ വര്‍ഗീസി(27)നെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

കഞ്ഞിക്കുഴിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബേക്കറിയുടെ ബ്രാഞ്ചില്‍ ഷോപ്പ് മാനേജരായി ജോലി ചെയ്തിരുന്ന കാലയളവില്‍ ബേക്കറി സാധനങ്ങള്‍ ബില്ലില്‍ ചേര്‍ക്കാതെ വില്‍പ്പന നടത്തിയും, തുക കുറച്ചു കാണിച്ച് കളവായി രേഖകള്‍ ഉണ്ടാക്കിയുമായിരുന്നു വില്‍പ്പന.

publive-image

കൂടാതെ കസ്റ്റമര്‍ സാധനം വാങ്ങിക്കുന്ന വകയില്‍ നല്‍കേണ്ട പണം കമ്പനിയുടെ ഗൂഗിള്‍ പേ അക്കൗണ്ട് മറച്ചുവെച്ച് തന്റെ പേരിലുള്ള വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്‌തെടുത്ത് ഉടമയില്‍ നിന്നും ലക്ഷങ്ങള്‍  തട്ടിയെടുക്കുകയുമായിരുന്നു.

ബേക്കറി ഉടമയുടെ പരാതിയെത്തുടര്‍ന്ന് ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അനേ്വഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാള്‍ പണം തിരിമറി നടത്തിയതായി കണ്ടെത്തുകയുമായിരുന്നു. ഈസ്റ്റ് എസ്.എച്ച്.ഒ. യു. ശ്രീജിത്ത്, എസ്.ഐ എം.എച്ച്. അനുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment