ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍

author-image
neenu thodupuzha
New Update

മാവേലിക്ക : ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. വെട്ടിയാര്‍ ഷഹനാസ് മന്‍സിലില്‍ ഷഹനാസ്(30), വെട്ടിയാര്‍ മാമ്പ്ര കിഴക്കതില്‍ ഷമീര്‍(27) എന്നിവരാണ് അറസ്റ്റിലായത്

Advertisment

മാങ്കാംകുഴി മേഖലാ സെക്രട്ടറി വെട്ടിയാര്‍ പാറക്കുളങ്ങര ഷൈജി ഭവനത്തില്‍ ഷഹനാസ് ഷൗക്കത്തലിയെ(35) തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

publive-image

വെട്ടിയാര്‍ കിഴക്ക് ജുമാ മസ്ജിദില്‍ (നേര്‍ച്ചപ്പള്ളി) വ്യാഴാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. കല്ലും ആയുധങ്ങളും കൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഷഹനാസിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പതിവ് നോമ്പുതുറയ്ക്ക് ശേഷം പള്ളി വൃത്തിയാക്കിക്കൊണ്ടിരുന്ന തന്നെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ ഷമീറും ഷഹനാസും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നെന്ന് ഷഹനാസ് പറഞ്ഞു.

Advertisment