New Update
കുഞ്ചിത്തണ്ണി: ചെമ്മണ്ണാര്‍ ഗ്യാപ് റോഡില്‍ ബൈസണ്‍വാലി കാക്കക്കടയ്ക്ക് സമീപം ബൈക്ക് ഏലത്തോട്ടത്തിലേയ്ക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്ക്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു അപകടം.
Advertisment
മധുര സ്വദേശി അരുണാചലം (30) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മധുര സ്വദേശി കാമാക്ഷി കണ്ണനാ (29)ണ് ഗുരുതര പരുക്കേറ്റത്. ഇയാളെ തേനി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി.