വീട് പൊളിക്കുന്നതിനിടെ മതിൽ തകർന്ന് വീണ് പരിക്കേറ്റ പെൺകുട്ടി മരിച്ചു; അപകടം കളിക്കുന്നതിനിടെ

author-image
neenu thodupuzha
New Update

കണ്ണൂർ: പരിയാരം തിരുവട്ടൂരിൽ വീട് പൊളിക്കുന്നതിനിടയില്‍ മതില്‍ തകര്‍ന്നു വീണ് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പെണ്‍കുട്ടി മരിച്ചു.

Advertisment

ജസ ഫാത്തിമ(9)യാണ് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ച്ച രാത്രി ഒന്‍പതോടെ മരിച്ചത്. തലയിലും ശരീരമാസകലവും പരിക്കേറ്റ നിലയിലാണ് കുട്ടിയെ രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

publive-image

ഗുരുതരാവസ്ഥയിലായ ആദിലിനെ (10) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ജസ ഫാത്തിമയുടെ സഹോദരി നൂറുല്‍ മെഹറിന്‍ (5), ആദിലിന്റെ സഹോദരന്‍ അസ്ഹദ് (5) എന്നിവര്‍ പരിയാരത്ത് ചികിത്സയിലാണ്. സുമയ്യ – മുജീബ് ദമ്പതികളുടെ മകളാണ് മരിച്ച ജത ഫാത്തിമ.

വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതിനായിരുന്നു  സംഭവം. പരിക്കേറ്റ പെണ്‍കുട്ടി മരണംവരെ അബോധാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു.

മുസലിയാരകത്ത് നബീസ എന്നവരുടെ ആള്‍ത്താമസമില്ലാത്ത വീട് പൊളിക്കുന്നതിനിടെ വിള്ളല്‍ വീണുകിടന്ന മതില്‍ പുറത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടികളുടെ ദേഹത്ത് പതിക്കുകയായിരുന്നു. സംഭവത്തിൽ പരിയാരം പോലീസ് കേസെടുത്തു

Advertisment