ഒരു കാലത്ത് മലയാള സിനിമയിലെ തിളങ്ങുന്ന സാന്നിധ്യമായിരുന്നു ഇന്ദ്രജ. തെലുങ്ക് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ഇന്ദ്രജയുടെ വിവാഹം വലിയ വിവാദമായിരുന്നു. തമിഴ് സീരിയല്‍ നടന്‍ അബ്‌സറിനെയാണ് നടി വിവാഹം ചെയ്തത്. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നടി പറയുന്നതിങ്ങനെ...
അബ്‌സര്‍ മുസ്ലീമായിരുന്നു. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. ആറു വര്‍ഷമായിട്ട് പരസ്പരം അറിയാം. മറ്റൊരു മതത്തിലുള്ളയാളാണെങ്കിലും അബ്‌സറാണ് എനിക്ക് ചേരുന്ന വ്യക്തിയെന്ന് കണ്ടു പിടിക്കുകയായിരുന്നു. എന്നെ അദ്ദേഹത്തിന് നല്ല വിശ്വാസമാണ്. എന്റെ ഒരു തീരുമാനങ്ങളിലും അദ്ദേഹം ഇടപെടാറുമില്ല.
വീട്ടുകാര്‍ വലിയ എതിര്‍പ്പായിരുന്നു. വീട്ടുകാര്‍ സമ്മതിക്കാന്‍ ആറു വര്‍ഷം കാത്തിരുന്നു. അതു സംഭവിക്കാതിരുന്നപ്പോള്‍ രജിസ്റ്റര്‍ വിവാഹം ചെയ്തു. മദ്യപനവും പുകവലിയുമൊന്നുമില്ലാത്ത ഒരാളെ വിവാഹം ചെയ്യുകയെന്നതായിരുന്നു ആഗ്രഹം. അദ്ദേഹം അങ്ങനെയാണ്.
ഞാന്‍ വെജിറ്റേറിയനാണ്. നോണ്‍വെജ് പാകം ചെയ്യാന്‍ പറ്റില്ലെന്ന കരാര്‍ ആദ്യം തന്നെയുണ്ടായിരുന്നു. അതു അബ്‌സര്‍ സമ്മതിച്ചിരുന്നെന്നും ഇന്ദ്രജ പറയുന്നു.