New Update
വാഷിങ്ടണ്‍: കീബോര്‍ഡിലെ പ്രിന്റ്‌സ്‌ക്രീന്‍ ബട്ടന്റെ ദൗത്യം മാറ്റാന്‍ െമെക്രോസോഫ്റ്റ്. വിന്‍ഡോസ് 11 പതിപ്പില്‍ ഇനി പ്രിന്റ് സ്‌ക്രീന്‍ ബട്ടനില്‍ വിരലമര്‍ത്തിയാല്‍ മൈക്രോസോഫ്റ്റ് സ്‌നിപ്പിങ് ടൂളാകും പ്രത്യക്ഷപ്പെടുക. വിന്‍ഡോസ് 11 ന്റെ കെബി5025310 അപ്‌ഡേറ്റ് മുതലാകും മാറ്റം.
Advertisment
നേരത്തെ സ്‌ക്രീനിലുള്ളത് പകര്‍ത്താനാണു പ്രിന്റ് സ്‌ക്രീന്‍ ബട്ടന്‍ ഉപയോഗിച്ചിരുന്നത്. അതിവേഗം പകര്‍ത്താനുള്ള സൗകര്യമാണ് അതിലുണ്ടായിരുന്നത്.
സ്‌നിപ്പിങ് ടൂള്‍ ഉപയോഗിച്ചും സ്‌ക്രീന്‍ പകര്‍ത്താം. ആവശ്യമെങ്കില്‍ വീഡിയോയും എടുക്കാം. പക്ഷേ, കൂടുതല്‍ സമയമെടുക്കുമെന്നു മാത്രം.