മലപ്പുറം: വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിലൂടെ ലോറിയിൽ കടത്താൻ ശ്രമിച്ച മൂവായിരം കിലോ ഹാൻസുമായി രണ്ടുപേർ എക്സൈസ് പിടിയിൽ.
/sathyam/media/post_attachments/gpP80pOr0I39SFoGzJxM.jpg)
പാലക്കാട് കുലുക്കല്ലൂർ ചുണ്ടമ്പറ്റ അറക്കവീട്ടിൽ അബ്ദുൽ ഷഫീഖ് (35), വല്ലപ്പുഴ മുളയംകാവ് മണ്ണാടം കുന്നത്ത് വീട്ടിൽ അബ്ദുൽ റഹ്മാൻ (35) എന്നിവരാണ് അറസ്റ്റിലായത്.
എക്‌സൈസ് ഇന്റലിജൻസും എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും വഴിക്കടവ് എക്‌സൈസ് ചെക്ക് പോസ്റ്റ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും വലയിലായത്.