കടം വാങ്ങിയ പണം തിരികെ നൽകിയില്ല; വിഷുദിനത്തിൽ ബിജെപി നേതാവിന്റെ വീടിന് മുന്നിൽ പട്ടിണി സമരം നടത്തി

author-image
neenu thodupuzha
New Update

മലപ്പുറം: കടം വാങ്ങിയ പണം തിരിച്ചു നൽകാത്തതിനെത്തുടർന്ന്  വിഷുദിനത്തിൽ ബിജെപി നേതാവിൻ്റെ വീടിന് മുന്നിൽ ബിജെപി നേതാവ് പട്ടിണി സമരം നടത്തി.

Advertisment

ബിജെപി സംസ്ഥാന കൗൺസിൽ അംഗം മൈത്ര സ്വദേശി സോമസുന്ദരനാണ് ബിജെപി മലപ്പുറം ജില്ലാ കമ്മറ്റി ഭാരവാഹി തൃക്കളയൂർ സ്വദേശി ജയകൃഷ്ണ(സോമൻ)ന്റെ വീടിനു മുന്നിൽ ഉപവാസം നടത്തിയത്.

പത്തു വർഷം മുമ്പാണ് ജയകൃഷ്ണൻ പരാതിക്കാരനിൽ നിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങിയത്. 2014ൽ ജയകൃഷ്ണൻ മണ്ഡലം പ്രസിഡന്റും പരാതിക്കാരനായ സോമസുന്ദരൻ സെക്രട്ടറിയുമായ സമയത്താണ് പണം കൈമാറിയത്. തുടർന്ന് നിരവധി തവണ ബന്ധപ്പെട്ടതിനെ തുടർന്ന് 2018ൽ മകളുടെ വിവാഹ സമയത്ത് ഒരു ലക്ഷം രൂപ തിരികെ നൽകി.

publive-image

ബാക്കി പണത്തിനുവേണ്ടി നിരവധി തവണ അദ്ദേഹത്തെ സമീപിച്ചെങ്കിലും ലഭിച്ചില്ല.  ബിജെപി നേതാക്കളെ ഉൾപ്പെടെ ബന്ധപ്പെടുത്തി ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് വിഷുദിനത്തിൽ ജയകൃഷ്ണന്റെ വീടിന് മുന്നിൽ സമരം നടത്തിയത്.

പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്നും പണം അത്യാവശ്യമാണെന്നും പരാതിക്കാരൻ പറഞ്ഞു. ഇതിനിടയിൽ സംഭവസ്ഥലത്ത് അരീക്കോട് പോലീസും എത്തി.

Advertisment