ലോറി ബൈക്കിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചു തീപിടിത്തം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

author-image
neenu thodupuzha
New Update

മലപ്പുറം: ലോറി ബൈക്കിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചുണ്ടായ തീപിടിത്തത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി നവാസാ (25)ണ് മരിച്ചത്. മലപ്പുറം താനൂര്‍ സ്‌കൂള്‍പടിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം.

Advertisment

publive-image

താനൂര്‍ ഭാഗത്തേക്ക് ബൈക്കില്‍ എതിര്‍ ദിശയില്‍ നിന്ന് നിയന്ത്രണം വിട്ടെത്തിയ ലോറിയിൽ  ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ലോറിക്കടിയില്‍പ്പെട്ടു. പിന്നാലെ സമീപത്തെ വൈദ്യുതിപോസ്റ്റിലും ലോറി ഇടിച്ചു. ഇതോടെ ലോറിക്കടിയില്‍പ്പെട്ട ബൈക്കിന് തീപിടിക്കുകയും നവാസ് ഇതിൽ പെടുകയുമായിരുന്നു.

ഓടിക്കൂടിയ നാട്ടുകാരും താനൂര്‍ അഗ്നിരക്ഷാസേന അംഗങ്ങളും ചേര്‍ന്നാണ് തീയണച്ചത്. ഒരു കിലോമീറ്ററിനുള്ളില്‍ തന്നെ അഗ്നിരക്ഷാനിലയം ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി.

ലോറിയുടെ ഡീസല്‍ ടാങ്കിലേക്ക് തീ പടരുന്നതിന് മുമ്പെ തീ അണയ്ക്കുകയും ചെയ്തു. എന്നാല്‍, ഇതിനോടകം തന്നെ നവാസിന് മാരകമായി പൊള്ളല്‍ ഏല്‍ക്കുകയും മരിക്കുകയുമായിരുന്നു.

Advertisment