സുഡാനിൽ സൈനിക ഏറ്റുമുട്ടലിനിടെ ഫ്ലാറ്റിന്റെ ജനൽ വഴി വെടിയേറ്റു; വിമുക്തഭടനായ മലയാളിക്ക് ദാരുണാന്ത്യം

author-image
neenu thodupuzha
New Update

ആലക്കോട്: സുഡാനിൽ സൈനികരും അർധ സൈനികരും തമ്മിൽ ഏറ്റുമുട്ടുന്നതിനിടെ വെടിയേറ്റ് ആലക്കോട് കാക്കടവ് സ്വദേശി ആലിവേലിൽ ആൽബർട്ട് അഗസ്റ്റിൻ (48) മരിച്ചു. ആൽബർട്ട് താമസിച്ചുകൊണ്ടിരുന്ന ഫ്ലാറ്റിലെ ജനൽ വഴിയാണ് വെടിയേറ്റത്.

Advertisment

publive-image

വിമുക്തഭടനായ ആൽബർട്ട് ആറു മാസമായി  സെക്യൂരിറ്റി മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. രണ്ടാഴ്ച മുൻപ് ഭാര്യ സൈബല്ലയും ഇളയ മകൾ മരീറ്റയും അവധിക്കാലം ചെലവിടാനായി ഇവിടെ എത്തിയിരുന്നു. ഇവർ സുരക്ഷിതരാണ്‌. മൂവരും നാട്ടിലേക്കു മടങ്ങാൻ ഇരിക്കെയാണ‌ു സംഭവം.

അഗസ്റ്റിനാണ് ആൽബർട്ടിന്റെ പിതാവ്. മാതാവ് മേഴ്സി. മകൻ ഓസ്റ്റിൻ കാനഡയിലാണ്. സഹോദരിമാർ: സ്റ്റാർലി, ശർമി.

Advertisment