യു.എസ്: മകന് പ്രേതബാധയുണ്ടെന്ന് മരാപിച്ച് അമ്മ മകനെ മറ്റൊരു സ്ത്രീക്ക് വിറ്റു. കഴിഞ്ഞ മാസമാണ് ആറു വയസുകാരനായ കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തായത്. തുടര്‍ന്ന് കുട്ടിക്കായി നടത്തിയ തിരച്ചിലില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍വച്ച് അമ്മ സിന്‍ഡി മകനെ മറ്റൊരാള്‍ക്ക് വിറ്റെന്ന് കണ്ടെത്തുകയായിരുന്നു.
മകന് പ്രേതബാധയുണ്ടെന്ന സംശയത്തിലാണ് മാതാവ് ഈ ക്രൂരത കാണിച്ചത്. അടുത്തിടെയാണ് സ്ത്രീക്ക് ഇരട്ട കുട്ടികളുണ്ടായത്. അമ്മയ്ക്കും രണ്ടാം ഭര്‍ത്താവിനൊപ്പവുമായിരുന്നു മകന്‍ താമസിച്ചിരുന്നത്.
എന്നാല്‍, പ്രേതബാധയുള്ള മകന്‍ ഇരട്ടകുട്ടികളെ ഉപദ്രവിക്കുമെന്നാണ് സിന്‍ഡി കരുതിയത്. കുട്ടിയെ വില്‍ക്കുന്നതിന് മുമ്പേ ഇവര്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ഭക്ഷണവും വെള്ളവും കൊടുക്കുകയോ കുളിപ്പിക്കുകയോ വസ്ത്രം മാറ്റുകയോ ചെയ്തിരുന്നില്ല.
കുട്ടിയെ കാണാതായപ്പോള്‍ കുട്ടി പിതാവിനൊപ്പമാണെന്നാണ് താന്‍ കരുതിയതെന്നാണ് സ്ത്രീ പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇവര്‍ ഇരട്ട കുട്ടികളുമായി ഇന്ത്യയിലേക്ക് കടന്നു.