New Update
കണ്ണൂര്‍: കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലിറക്കാന്‍ സ്‌ഷേനിലെത്തിയ അമ്മയോട് എസ്.എച്ച്.ഒ. മോശമായി പെരുമാറിയെന്ന് പരാതി.
Advertisment
ധര്‍മ്മടം പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ. സ്മിതേഷ് പരാതിക്കാരിയോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്തായി.
മാതാവിനോട് പുറത്തു പോകാന്‍ എസ്.എച്ച്.ഒ. ആക്രോശിക്കുന്നതും മറ്റു പോലീസുകാര്‍ ഇദ്ദേഹത്തെ ശാന്തനാക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം. മറ്റൊരു വാഹനത്തില്‍ തട്ടിയെന്ന പരാതിയിലാണ് അനില്‍കുമാര്‍ എന്നയാളെ കസ്റ്റഡിയിലെടുത്തത്.
അനില്‍കുമാറിനെ ജാമ്യത്തിലിറക്കാന്‍ സ്‌റ്റേഷനിലെത്തിയ മാതാവിനോട് എസ്.എച്ച്.ഒ. കയര്‍ക്കുകയും നിലത്ത് തള്ളിയിട്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ തലശേരി എ.എസ്പിക്ക് പരാതി നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു.