മകനെ ജാമ്യത്തിലെടുക്കാൻ വന്ന മാതാവിനെ അപമാനിച്ച സംഭവം; എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

author-image
neenu thodupuzha
New Update

കണ്ണൂര്‍: മകനെ ജാമ്യത്തിലെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ അമ്മയ്ക്കെതിരെ അസഭ്യ വർഷം നടത്തിയ ധർമ്മടം എസ്എച്ച്ഒയെ സസ്പെൻഡ് ചെയ്തു.

Advertisment

publive-image

വയോധിക എത്തിയ കാറിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും മ‍ർദ്ദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കെ വി സ്മിതേഷിനെ സസ്പെൻഡ് ചെയ്തത്.

എസ്എച്ച്ഒ മദ്യലഹരിയിലായിരുന്നുവെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യപ്പെട്ടതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ, അജിത്ത് കുമാർ പറ‍ഞ്ഞു.

Advertisment