തിരുവനന്തപുരം: കാർ ട്രാൻസ്ഫോർമർ ഫെൻസിങ്ങിൽ ഇടിച്ച് അപകടം. ആര്യനാട്- നെടുമങ്ങാട് റോഡിൽ കുളപ്പടക്ക് സമീപം നിയന്ത്രണവിട്ട കാർ കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ സുരക്ഷാ വേലിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.
പരിക്കേറ്റവർ ഇവർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. കാറിനുള്ളിൽ ഡ്രൈവർ ഉൾപ്പെടെ മൂന്നുപേരാണ് ഉണ്ടായിരുന്നത്.
അമിതവേഗത്തിൽ എത്തിയ കാർ തിട്ടയിൽ ഇടിച്ചു നിയന്ത്രണം വിട്ടാണ് ഫെൻസിങ്ങിൽ ഇടിക്കുന്നതെന്നും വാഹനം ഓടിച്ച ആൾ മദ്യലഹരിയിലായിരുന്നെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി എത്തിയ നാട്ടുകാർ പറഞ്ഞു. ട്രാൻസ്ഫോർമർ ഫെൻസിലിടിച്ച കാർ വട്ടംകറങ്ങി ആര്യനാട് ഭാഗത്തേക്ക് തിരിഞ്ഞ നിലയിലാണ് കിടക്കുന്നത്.
മറുഭാഗത്തു വാഹനമില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ട്രാൻസ്ഫോർമർ സുരക്ഷാ വേലി വൈദ്യുത ഫ്യൂസുകളിൽ തട്ടിയിരുന്നെങ്കിൽ വൻ അപകടമുണ്ടാകുമായിരുന്നെന്ന് കെഎസ്ഇബി ജീവനക്കാർ പറഞ്ഞു.