neenu thodupuzha
Updated On
New Update
കണ്ണൂര്‍: കണ്ണൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പയ്യാമ്പലത്ത് വിനോദ സഞ്ചാരി സംഘത്തിലുണ്ടായിരുന്ന പതിനഞ്ചുകാരനെ കടലില്‍ കാണാതായി.
Advertisment
മടിക്കേരിയില്‍ നിന്ന് കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്കെത്തിയ കുട്ടിയെയാണ് കടലില്‍ കാണാതായത്. കോസ്റ്റല്‍ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. കുട്ടിയ്ക്കൊപ്പം തിരയില്‍പ്പെട്ട മറ്റു രണ്ടുപേരെ ലൈഫ് ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തിയിരുന്നു. കുട്ടിയെ രക്ഷിക്കാനായില്ല.