New Update
മൂലമറ്റം: ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിന് തീപിടിച്ചു. സംഭവത്തില്‍ വാഹനം പൂര്‍ണമായും കത്തി നശിച്ചു. തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി ഷെഫിന്റെ വാഹനമാണ് കത്തിനശിച്ചത്. ഇന്നലെ വൈകിട്ട് നാലോടെ കാഞ്ഞാര്‍-പുള്ളിക്കാനം റോഡിൽ കുമ്പങ്ങാനത്തുവച്ചാണ് സംഭവം.
Advertisment
ഷെഫിനും സുഹൃത്തുംകൂടി വാഗമണ്ണിനു പോകുന്നതിനിടെ കുമ്പങ്ങാനത്തെത്തിയപ്പോള്‍ വാഹനത്തിന്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടു.
ഉടന്‍ തന്നെ വാഹനം നിര്‍ത്തി ഇറങ്ങിമാറിയപ്പോഴേക്കും തീ പടര്‍ന്നുപിടിച്ചു. ഇരുവര്‍ക്കും ഒന്നും ചെയ്യാനായില്ല. കുറച്ചുസമയത്തിനുള്ളില്‍ വാഹനം പൂര്‍ണമായും കത്തിനശിച്ചു. സംഭവമറിഞ്ഞ് കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.