New Update
തൊടുപുഴ: യുവാവിന്റെ കത്തിക്കുത്തേറ്റ് നാലുപേര്‍ക്ക് പരുക്ക്. കരിമണ്ണൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഉപ്പുകുന്നില്‍ വിഷു ദിനത്തില്‍ ഉച്ചയോടെയാണ് സംഭവം.
Advertisment
അതിക്രമം നടത്തിയ ഉപ്പുകുന്ന് പുതുപ്പറമ്പില്‍ സജിത്ത് ബാബുവിനെ കരിമണ്ണൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസികളായ ഉപ്പുകുന്ന് വില്ലന്‍തണ്ട് ഭാഗത്ത് താമസിക്കുന്ന പാണംതണ്ടേല്‍ വീട്ടില്‍ ഗോപാലന്‍, മകന്‍ അനീഷ്, മകള്‍ ഷീബ, മകളുടെ ഭര്‍ത്താവ് ശിവന്‍ എന്നിവര്‍ക്കാണു കുത്തേറ്റത്.
സംഭവമറിഞ്ഞ് ഓടിയെത്തിയ അയല്‍വാസികള്‍ പരുക്കേറ്റവരെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുത്തേറ്റ അനീഷിന്റെ നില ഗുരുതരമാണ്.
സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിനു കാരണമെന്ന് പോലീസ് സൂചിപ്പിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.