പന്തളത്ത് പണം വച്ച് ചീട്ടുകളി: ആറ്  അതിഥിത്തൊഴിലാളികള്‍ അറസ്റ്റില്‍

author-image
neenu thodupuzha
New Update

പന്തളം: പണം വച്ച് ചീട്ടു കളിച്ച ആറ് അതിഥിത്തൊഴിലാളികളെ പോലീസ് പിടികൂടി. 21,910 രൂപയും കളിക്കളത്തില്‍ നിന്നും പിടിച്ചെടുത്തു.

Advertisment

publive-image

പശ്ചിമ ബംഗാള്‍ ഉത്തര്‍ ദിനജ്പുര്‍ സോനാഡിഗി വില്ലേജില്‍ ചെക് പോസ്റ്റ് ബൈദര വീട്ടില്‍ മോജാഹര്‍ അലി (23), രാഹുല്‍ റാണ (23), പശ്ചിമ ബംഗാള്‍ മാള്‍ഡ ഗാഗ്‌ജോലെ സക്ലിക്ക് മോസ്റ്റാക് (22), മോവര്‍ജെം ചൗധരി (25), അലി ഹുെസെന്‍ (24), ദിനജ്പുര്‍ ജില്ലയില്‍ ഹരി രാംപൂര്‍ കൊറഞ്ഞബരി സോഹാല്‍ റാണ (26) എന്നിവരാണ് അറസ്റ്റിലായത്.

കടയ്ക്കാട് ഉളമയില്‍ മുസ്ലിം പള്ളിക്ക് പടിഞ്ഞാറ് വശം വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിലാണ് ചീട്ടുകളി നടന്നത്.  ഞായറാഴ്ച പുലര്‍ച്ചെ പ്രതികളെ വളഞ്ഞുപിടികൂടുകയായിരുന്നു.

അടൂര്‍ ഡിെവെ.എസ്.പി ആര്‍. ജയരാജിന്റെ നിര്‍ദേശപ്രകാരം എസ്.ഐമാരായ രാജേഷ്, ഗ്രീഷ്മ, എസ്.സി.പി.ഓമാരായ രാജു, സുശീലന്‍, സഞ്ചയന്‍, സി.പി. ഓമാരായ അമീഷ്, അര്‍ജുന്‍, അന്‍വര്‍ഷാ എന്നിവരുടെ സംഘമാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.

Advertisment