ചാരായം വാറ്റും വില്‍പ്പനയും: രണ്ടു പേര്‍ പിടിയില്‍, നാലര ലിറ്ററോളം ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

author-image
neenu thodupuzha
New Update

പന്തളം: ചാരായം വാറ്റി വില്‍പ്പന നടത്തിയ കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാലര ലിറ്ററോളം ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ചാരായം വാങ്ങാനെത്തിയ ഒരാള്‍ ഓടിരക്ഷപ്പെട്ടു.

Advertisment

publive-image

മുടിയൂര്‍ക്കോണം ചെറുമലയില്‍ വ്യക്തിയുടെ വീടിനു പരിസരത്തായിരുന്നു വാറ്റും കച്ചവടവും നടന്നുവന്നത്. കുളനട പനങ്ങാട് കിഴക്കേ ഇടവട്ടം കോളനിയില്‍ ഗിരീഷ് (22), കടയ്ക്കാട് പടിഞ്ഞാറേ പീടികയില്‍ ജോമോന്‍ (34)എന്നിവരാണ് പിടിയിലായത്.

publive-image

ചുറ്റുമതിലില്ലാത്ത വീടിന്റെ കിഴക്കുഭാഗത്ത് ടാര്‍പ്പോളിന്‍ വലിച്ചുകെട്ടിയ ഷെഡിന്റെ മുന്‍വശത്തു നിന്നാണ് പ്രതികളെയും വാറ്റുപകരണങ്ങളും പോലീസ് പിടികൂടിയത്. 10 ലിറ്റര്‍ കൊള്ളുന്ന കന്നാസില്‍ നാലര ലിറ്ററോളം ചാരായമുണ്ടായിരുന്നു.

വാറ്റുപകരണങ്ങളും അലുമിനിയം പാത്രങ്ങള, പ്ലാസ്റ്റിക് കന്നാസ് തുടങ്ങിയവയും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Advertisment