അവസാന ആണവ നിലയവും ജര്‍മനി അടച്ചുപൂട്ടി

author-image
neenu thodupuzha
New Update

ബര്‍ലിന്‍: അവശേഷിച്ചിരുന്ന മൂന്ന് ആണവനിലയം കൂടി അടച്ചുപൂട്ടി ജര്‍മനി. എംസ്ലാന്‍ഡ്, ഇസാര്‍2, നെക്കാര്‍വെസൈറ്റം എന്നീ മൂന്ന് നിലയങ്ങളാണ് പൂട്ടിയത്. 2002 മുതല്‍ ഘട്ടം ഘട്ടമായി ആണവോര്‍ജം നിര്‍ത്തലാക്കാന്‍ ജര്‍മനിയില്‍ പദ്ധതിയിട്ടിരുന്നു.

Advertisment

publive-image

ജപ്പാനിലെ ഫുകുഷിമ ദുരന്തത്തിനു ശേഷം തീരുമാനം വേഗത്തിലാക്കി. മുപ്പതിലേറെ നിലയങ്ങളാണ് ജര്‍മനിയില്‍ അടച്ചുപൂട്ടിയത്. കല്‍ക്കരി നിലയങ്ങള്‍ 2038ന് അവസാനിപ്പിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. 1970 മുതല്‍ തന്നെ ഇവിടെ ശക്തമായ ആണവവിരുദ്ധ പ്രക്ഷോഭം ആരംഭിച്ചിരുന്നു.

2011ൽ ജപ്പാനിലുണ്ടായ ഫുകുഷിമ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജർമ്മനിയിലെ ആണവ നിലയങ്ങളുടെ ആയുസ്സ് നീട്ടാനുള്ള തന്റെ തീരുമാനം അദ്ദേഹത്തിന്റെ പിൻഗാമി ആംഗല മെർക്കൽ മാറ്റുകയും അവ അടച്ചുപൂട്ടാനുള്ള അവസാന സമയപരിധി 2022 ആക്കുകയുമായിരുന്നു.

Advertisment