യു.ഡി. ക്ലാര്‍ക്കായി ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

author-image
neenu thodupuzha
New Update

മംഗലാപുരം: ജോലി നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. മംഗലാപുരം കിണറ്റുവിള വീട്ടില്‍ രഞ്ജിത്തി(25)നെയാണ് മംഗലാപുരം പോലീസ് അറസ്റ്റ് ചെയ്തത്. കയര്‍ ബോര്‍ഡ് ജീവനക്കാരനെന്ന വ്യാജ ഐ.ഡി. കാര്‍ഡ് കാണിച്ചായിരുന്നു തട്ടിപ്പ്.

Advertisment

publive-image

മുരുക്കുംപുഴ സ്വദേശിനിക്ക് കയര്‍ബോര്‍ഡിന്റെ സെക്രട്ടറിയേറ്റിലുള്ള സെക്ഷന്‍ ഓഫീസില്‍ യു.ഡി. ക്ലാര്‍ക്കായി ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 2022 നവംബര്‍ 24ന് 50,000 രൂപ വാങ്ങി. തുടര്‍ന്ന് ജനുവരി രണ്ടിന് നിയമന ഉത്തരവും തിരിച്ചറിയല്‍ രേഖയും നല്‍കിയ ശേഷവും 14,000 രൂപ കൂടി വാങ്ങിയശേഷം വരുന്ന അഞ്ചിന് ജോലിക്ക് പ്രവേശിക്കണമെന്നും താന്‍ കൂടി വന്ന് എല്ലാവരെയും പരിചയപ്പെടുത്താമെന്നും പ്രതി പറഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞത്. ഇയാള്‍ക്കെതിരെ കടയ്ക്കാവൂര്‍ പോലീസ് സ്‌റ്റേഷനിലും കേസുണ്ട്. നിരവധി പേര്‍ തട്ടിപ്പിനിരയായെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Advertisment