വാഷിങ്ടണ്‍: വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അമേരിക്കയില്‍ വിവിധയിടങ്ങളിലായി രണ്ടു ദിവസത്തിനിടെ ആറ് അധ്യാപികമാര്‍ അറസ്റ്റില്‍.
കുട്ടികളുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഡാന്‍വില്ലെയില്‍ 16 വയസുള്ള രണ്ട് കുട്ടികളെ പീഡിപ്പിച്ചതിനാണ് അധ്യാപികയായ എല്ലെന്‍ ഷെല്ലി (38) അറസ്റ്റിലായത്. കൗമാരക്കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനാണ് ആര്‍ക്കന്‍ മസായിലെ സ്‌കൂള്‍ അധ്യാപികയായ ഹിതര്‍ ഹാരി(32) പിടിയിലായത്.
ഒക്‌ലഹോമയില്‍ അധ്യാപികയായ എമിലി ഹാന്‍കോക്കാണ് (26) സമാന സംഭവത്തില്‍ അറസ്റ്റിലായത്. ഡെമോയിനിലെ ഇംഗ്ലീഷ് അധ്യാപികയായ ക്രിസ്റ്റന്‍ ഗാന്റ് കൗമാരക്കാരനായ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ വച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയത്.
ഫെയര്‍ഫാക്‌സ് കൗണ്ടി ജെയിംസ് മാഡിസണ്‍ സ്‌കൂളിലെ അധ്യാപികയായ ആലിയ ഖെരാദ്മാന്‍ഡാ(33)ണ് അറസ്റ്റിലായത്. പെന്‍സല്‍വേനിയയില്‍ സ്‌കൂളിലെ ജാവലിന്‍ കോച്ചായ ഹന്നാ മാര്‍ത്താ(26)ണ് അറസ്റ്റിലായത്.