New Update
കിളിമാനൂര്‍: ബസ് സ്റ്റാന്‍ഡില്‍ ബസിറങ്ങിയ ആളില്‍നിന്ന് പണം കവര്‍ന്ന് കടന്നുകളഞ്ഞയാളെ കിളിമാനൂര്‍ പോലീസ് പിടികൂടി. പാപ്പാല ചാക്കുടി ഉഷാഭവനില്‍ സന്തോഷാ(31)ണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം.
Advertisment
പോങ്ങനാട്ടുനിന്ന് കിളിമാനൂരിലേക്ക് സവാരി നടത്തുന്ന സ്വകാര്യ ബസിലായിരുന്നു സംഭവം. കിളിമാനൂര്‍ സ്വദേശിയായ രവിയുടെ 10,000 രൂപയാണ് പ്രതി തട്ടിയെടുത്തത്.
പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.