മാറിടത്തിന് വലിപ്പം കുറവാണോ...? പരിഹാരമുണ്ട്

author-image
neenu thodupuzha
Updated On
New Update

മാറിടത്തിന് വലിപ്പം കുറഞ്ഞുപോയി എന്നോര്‍ത്ത് നിരാശപ്പെടുന്ന നിരവധി പെണ്‍കുട്ടികള്‍ നമുക്കിടയിലുണ്ട്. മാറിടത്തിന്റെ വലിപ്പം കൂട്ടാനും ദൃഢമാക്കാനും വ്യായാമത്തിലൂടെയും ഓയില്‍ മസാജൊക്കെ ചെയ്യുന്നവരുണ്ട്.

Advertisment

ചിലര്‍ക്ക് മാറിടം വലിപ്പം വയ്ക്കാത്തതിന്റെ പ്രധാന കാരണം ശരീരഭാരമാണ്. വളരെ മെലിഞ്ഞിരിക്കുന്നവര്‍ക്ക് മാറിടത്തിന് വലിപ്പവും കുറവായിരിക്കും. അതുപോലെ തന്നെ കുടുംബപരമായ കാരണങ്ങളും മാറിടത്തിന്റെ വലിപ്പം കുറയാന്‍ കാരണമാണ്.

publive-image

ചിലര്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നവരായിരിക്കും. ഇത് ഹോര്‍മോണ്‍ വ്യതിയാനത്തിലേക്കും മാറിടത്തിന്റെ വലിപ്പം കുറയ്ക്കാനും കാരണമാണ്. പ്രായമാകുമ്പോള്‍ മാറിത്തിന്റെ വലിപ്പവും ഭംഗിയും കുറയാറുണ്ട്.

എന്നാല്‍, ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി ഒരു ആയുര്‍വേദ മാര്‍ഗം പരീക്ഷിക്കാവുന്നതാണ്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന ഈ കൂട്ട് തയാറാക്കാന്‍ വേണ്ടത് എരുമപ്പാലില്‍ നിന്നും തയാറാക്കുന്ന വെണ്ണ, തിപ്പലി, അശ്വഗന്ധ, കൊട്ടം ചുക്കാതി/ കൊട്ടം, വയമ്പ് എന്നിവയാണ്.

ആദ്യം കൊട്ടം ചുക്കാദി, വയമ്പ്, തിപ്പലി, അശ്വഗന്ധ എന്നിവ ഒരേ അളവില്‍ എടുത്ത് പൊടിച്ച് വയ്ക്കണം. ഇത് എരുമപ്പാലില്‍ നിന്ന് തയ്യാറാക്കുന്ന വെള്ളയില്‍ ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കിയതിന് ശേഷം മാറിടത്തില്‍ പുരട്ടണം. അതിനുശേഷം നന്നായി ഉണങ്ങി കഴിയുമ്പോള്‍ കഴുകി കളയണം.

publive-image

ഇത്തരത്തില്‍ അടുപ്പിച്ച് ചെയ്യുന്നത് മാറിടത്തിന് പുഷ്ടിയും ഭംഗിയും തൂങ്ങിയ മാറിടത്തെ ദൃഢമാക്കാനും ഇത് സഹായിക്കും. സ്ഥിരമായി ഇത് പുരട്ടാന്‍ ശ്രദ്ധിക്കണം. ഇതോടെ ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പോഷകസമ്പന്നമായ ആഹാരങ്ങള്‍ കഴിക്കണം, ഹോര്‍മോണ്‍ ബാലന്‍സ് ചെയ്ത് നിലനിര്‍ത്തണം.

കൂടാതെ കൃത്യമായ അളവിലുള്ള ബ്രാ ധരിച്ചാല്‍ മാത്രമാണ് മാറിടത്തിന്റെ ഭംഗിയും ദൃഢതയും നിലനിര്‍ത്താനാകൂ. അതുപോലെ വ്യായാമം ചെയ്യുന്നത്, പ്രത്യേകിച്ച് പുഷപ്പ് എടുക്കുന്നത് മാറിടം ഭംഗിയില്‍ നിലനിര്‍ത്താന്‍ കഴിയും.

ആഹാരത്തില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ ചേര്‍ക്കണം. ഇത് പേശികളെ ബലപ്പെടുത്താനും മാറിടം തൂങ്ങാതെ ഇരിക്കാനും സഹായിക്കും.

Advertisment