New Update
പാലാ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവ് അറസ്റ്റില്‍. ഭരണങ്ങാനം നെച്ചപ്പുഴ ചിറക്കല്‍ സനു ബെന്നി(24)യെയാണു പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
Advertisment
ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയുടെ നഗ്ന വീഡിയോകളും ഫോട്ടോകളും മൊെബെലില്‍ പകര്‍ത്തി അവ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയില്‍ നിന്ന് പലപ്പോഴായി പണം കൈപ്പറ്റുകയുമായിരുന്നു.
പരാതിയെത്തുടര്‍ന്നു പാലാ പോലീസ് കേസ് എടുത്തതോടെ യുവാവ് ഒളിവില്‍ പോകുകയുമായിരുന്നു. തുടര്‍ന്ന് ഇയാളെ എറണാകുളം ജില്ലയില്‍ നിന്നും അന്വേഷണസംഘം പിടികൂടി. പ്രതിയെ കോടതിയില്‍ ഹാജരാക്കി.