അടൂരിൽ ബ്രൗണ്‍ഷുഗറും കഞ്ചാവുമായി യുവതിയടക്കം നാല് അതിഥി തൊഴിലാളികൾ പിടിയില്‍ 

author-image
neenu thodupuzha
New Update

അടൂര്‍: കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി യുവതി അടക്കം നാല് അസം സ്വദേശികള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍.

Advertisment

അസം നാഗൗണ്‍ റൗമരി ഗൗണ്‍ പട്ടിയ ചാപ്പിരി ഹരീദ ഖാത്തൂണി(23)നെ 542 ഗ്രാം ബ്രൗണ്‍ഷുഗറുമായും 150 ഗ്രാം കഞ്ചാവുമായി അസം സ്വദേശി റിജുവന്‍ അഹമ്മദ് (27), 130 ഗ്രാം കഞ്ചാവുമായി അര്‍ഫാന്‍ ഹുെസെന്‍(25), 170 ഗ്രാം കഞ്ചാവുമായി സെയ്ദുള്‍ ഇസ്ലാം (25) എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്.

publive-image

എം.സി. റോഡില്‍ വടക്കടത്തുകാവ് മാതാ ടിംബര്‍ വര്‍ക്‌സ് എന്ന കടയുടെ മുകളിലത്തെ മുറിയില്‍ നിന്നാണ് യുവതി പിടിയിലായത്. ബൈപ്പാസ് റോഡ്, കോട്ടമുകള്‍, കണ്ണങ്കോട് എന്നിവിടങ്ങളില്‍ നിന്നാണ് മറ്റുള്ളവരെ പിടികൂടിയത്.

Advertisment