തൂക്കുപാലത്ത് സ്‌പെയര്‍പാര്‍ട്‌സ് കട കത്തിനശിച്ചു

author-image
neenu thodupuzha
New Update

നെടുങ്കണ്ടം: തൂക്കുപാലത്ത് വ്യാപാര സ്ഥാപനം കത്തിനശിച്ചു. തൂക്കുപാലം അര്‍പ്പണ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കീര്‍ത്തി സ്‌പെയര്‍പാര്‍ട്‌സ് കടയാണ് കത്തിനശിച്ചത്.

Advertisment

ഇന്നലെ പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്. കട പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. പത്തുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് കണക്ക്. നെടുങ്കണ്ടത്തുനിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്.

publive-image

ഷോര്‍ട്ട് സര്‍ക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തൊട്ടടുത്ത് ആശുപത്രി, വ്യാപാര സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവയെല്ലാം ഉള്ള മേഖലയിലാണ് കട പ്രവര്‍ത്തിച്ചിരുന്നത്.

തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഓയില്‍ ഉള്‍പ്പെടെയുള്ള തീ പിടിക്കുന്ന വസ്തുക്കള്‍ കടയ്ക്കുള്ളില്‍ ഉണ്ടായിരുന്നു.

Advertisment