ഇടുക്കിയിൽ ഗ്രാമ്പൂച്ചെടികള്‍ വെട്ടിനശിപ്പിച്ച നിലയില്‍; അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടം

author-image
neenu thodupuzha
New Update

നെടുങ്കണ്ടം: കോമ്പമുക്കില്‍ പാട്ടത്തിന് നല്‍കിയ ഭൂമിയില്‍നിന്നും നൂറോളം ഗ്രാമ്പൂച്ചെടികള്‍ വെട്ടിനശിപ്പിച്ചതായി പരാതി.

Advertisment

കോമ്പമുക്ക് പുത്തന്‍കുളം ജോസഫ് ജോസഫിന്റെ കൃഷിയിടത്തിലെ ഗ്രാമ്പു ചെടികളാണ് വെട്ടി നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

ആരോഗ്യകാരണങ്ങളാല്‍ ജോസഫ് തന്റെ അഞ്ചര ഏക്കര്‍ കൃഷിസ്ഥലം പാട്ടത്തിന് നല്‍കിയിരിക്കുകയാണ്. തമിഴ്‌നാട് ബോഡി സ്വദേശി മുരുകന്‍ എന്നയാള്‍ക്കാണ് ഒമ്പത് വര്‍ഷ കരാറില്‍ കൃഷിയിടം പാട്ടത്തിനല്‍കിയിട്ടുള്ളത്.

publive-image

പാട്ട കരാര്‍ പ്രകാരമുള്ള തുക ഫെബ്രുവരി മാസത്തിലാണ് നല്‍കേണ്ടത്. എന്നാല്‍ 2023 -ലെ പാട്ട തുക ഇയാള്‍ ജോസഫിന് നല്‍കിയിട്ടില്ല. മുരുകന്‍ ഇതിനിടെ കോടതിയെ സമീപിച്ച് ജോസഫ് കൃഷിസ്ഥലത്ത് പ്രവേശിക്കാതിരിക്കാന്‍ കോടതിയെ സമീപിച്ചു.

ഇതിനിടെയാണ് നൂറോളം ഗ്രാമ്പു ചെടികള്‍ വെട്ടിനശിപ്പിച്ചത്. ഗ്രാമ്പു വെട്ടി നശിപ്പിച്ചതു മാത്രം ഏകദേശം അഞ്ചുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.

കൂടാതെ പറമ്പിലെ ജാതിയുടെ ശിഖരങ്ങളും വെട്ടിയിട്ടുണ്ട്. കൃഷിസ്ഥലത്തുണ്ടായ നാശനഷ്ടത്തെ തുടര്‍ന്ന് ജോസഫ് നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പച്ചക്കുരുമുളക് പ്രോസസ് ചെയ്ത് കയറ്റുമതി ചെയ്യുന്നതില്‍ വ്യവസായ വകുപ്പിന്റെ അവാര്‍ഡ് നേടിയ കര്‍ഷകനാണ് ജോസഫ്.

Advertisment