New Update
വര്‍ക്കല: മുന്‍ഭാര്യയെ വീട്ടിനുള്ളില്‍ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ അയിരൂര്‍ പോലീസ് പിടികൂടി.
Advertisment
ചെമ്മരുതി പനയറ കുംഭകോട് ജിജി വിലാസത്തില്‍ ഷൈന്‍ (36) ആണ് പിടിയിലായത്. മാര്‍ച്ച് 12നാണ് സംഭവം. ചെമ്മരുതി മുട്ടപ്പലം കുംഭക്കാട് പനച്ചിവിള അപ്പൂപ്പന്‍നടയ്ക്ക് സമീപം താമസിക്കുന്ന രജിതയെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
വിവാഹ മോചിതരായ ഇരുവരും വേറെ വവാഹം കഴിച്ച് കഴിയുകയായിരുന്നു. എന്നാല്‍, ഇവരുടെ മകനെ കാണാന്‍ ഷൈന്‍ രജിതയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ദേഹോദ്രവമേല്‍പ്പിക്കുകയും കത്തികൊണ്ട് കഴുത്തില്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി.