New Update
ന്യൂഡല്‍ഹി: പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ സേനാ ക്യാമ്പിലുണ്ടായ വെടിവയ്പ്പില്‍ നാലു സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സൈനികന്‍ അറസ്റ്റില്‍. മോഹന്‍ ദേശായ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോഹന്‍ ദേശായ് കുറ്റം സമ്മതിച്ചെന്നും വ്യക്തി വിരോധത്താലാണ് കൊലപാതകമെന്നും പോലീസ് അറിയിച്ചു.
Advertisment
ആര്‍ട്ടിലറി വിഭാഗത്തിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ഇവിടെ നിന്ന് റൈഫിള്‍ മോഷണം പോയിരുന്നു. അന്വേഷണത്തില്‍ മോഹന്‍ ആയുധം മോഷ്ടിച്ചതായി കണ്ടെത്തിയെന്നും ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായും ഭട്ടിന്‍ഡ എസ്എസ്പി ഗുല്‍നിത് ഖുറാന പറഞ്ഞു.
എന്നാല്‍, വെടിവയ്പ്പില്‍ ഉള്‍പ്പെട്ട രണ്ടാമന്‍ ആരാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ബുധനാഴ്ച്ച പുലര്‍ച്ചെ നാലരയ്ക്കാണ് മെസ് ഹാളിനുള്ളില്‍ വെടിവയ്പ്പുണ്ടായത്.