മനാമ: സൗദി സഖ്യസേന പിടികൂടിയ നൂറിലേറെ ഹൂതി യുദ്ധ തടവുകാരെ മോചിപ്പിച്ചു. യമന്‍ സര്‍ക്കാരും ഹൂതികളും തമ്മില്‍ തടവുകാരെ കൈയേറ്റം ചെയ്യുന്ന മൂന്നു ദിവസത്തെ കരാര്‍ പ്രകാരം 869 തവുകാരെ മോചിപ്പിച്ചിരുന്നു. ഈ കരാര്‍ ഞായറാഴ്ച്ച അവസാനിച്ച ശേഷമാണ് നൂറിലേറെ തടവുകാരെ മമാചിപ്പിച്ചത്.
ഇവര്‍ റെഡ്‌ക്രോസ് വിമാനങ്ങളിലായി സനയിലും ഏദനിലും എത്തി. 104 തടവുകാരെ വിട്ടയച്ചതോടെ വെള്ളി മുതല്‍ തിങ്കള്‍ വരെ മോചിതരായവര്‍ 973 ആയി.
യമനിലെ ഹൂതി വിമതരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയുടെ ഭാഗമല്ല സൗദിയുടെ മോചിപ്പിക്കലെന്ന് റെഡ്‌ക്രോസ് മാധ്യമ ഉപദേഷ്ടാവ് ജെസിക്ക മൗസന്‍ പറഞ്ഞു.
യമന്‍ സര്‍ക്കാര്‍ സേനയുടെ ശകെവശമുള്ള 706 തടവുകാര്‍ക്ക് പകരമായി സൗദികളും സുഡാനികളും ഉള്‍പ്പെടെ 181 തടവുകാരെ ഹൂതികള്‍ മോചിപ്പിക്കാനായിരുന്നു കരാര്‍. മോചിപ്പിച്ചവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൗദിയിലെത്തി.
2020ന് ശേഷമുള്ള ഏറ്റവും വലിയ തടവുകാരുടെ കൈമാറ്റമാണ് ഇതിലൂടെ നടന്നത്. അതേസമയം യമന്‍ സമാധാന കരാര്‍ ചര്‍ച്ച പുരോഗമിച്ചു. യമനിലെ സൗദി അംബാസഡര്‍ മുഹമ്മദ് അല്‍ ജാബര്‍ ചര്‍ച്ചയ്ക്കായി സേനയില്‍ എത്തി.