തെക്കന്‍ കേരളത്തില്‍ നാളെ മുതല്‍ വീണ്ടും വേനല്‍മഴ

author-image
neenu thodupuzha
New Update

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ നാളെ മുതല്‍ പരക്കെ വേനല്‍മഴ ലഭിക്കുമെന്ന് റിപ്പോർട്ട്. മധ്യ കേരളത്തിലും ഇടിമിന്നലോടു കൂടിയ മഴ ലഭിക്കും. 30 മുതല്‍ 40 കി.മീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Advertisment

publive-image

വടക്കന്‍ ജില്ലകളിലാണ് ഏറ്റവും കുറവ് വേനല്‍മഴ ലഭിച്ചത്. എന്നാല്‍, കണ്ണൂരില്‍ 100 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. മലപ്പുറത്ത് 95 ശതമാനം, തൃശൂരില്‍ 82 ശതമാനം, കണ്ണൂരില്‍ 94 ശതമാനം എന്നിങ്ങനെയാണ് മഴക്കുറവ് രേഖപ്പെടുത്തിയത്.

കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ടയിലാണ്. 27 ശതമാനം അധികം മഴയാണിത്. ഇടുക്കി, കോട്ടയം, വയനാട് ജില്ലകളില്‍ സാധാരണ മഴയാണ് ലഭിച്ചത്.

Advertisment