New Update
ചെറുതോണി: പോക്‌സോ കേസില്‍ ക്ഷേത്രപൂജാരിയെ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്തു. മാട്ടുക്കട്ട സ്വദേശി ചേറാടിയില്‍ സാജനെയാണ് അറസ്റ്റ് ചെയ്തത്.
Advertisment
കഴിഞ്ഞ ഒന്‍പതിനാണ് സംഭവം. രണ്ടാഴ്ച മുമ്പ് ഇടുക്കി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ക്ഷേത്രത്തില്‍ പൂജാരിയായെത്തിയ സാജന്‍ ഇതേ ക്ഷേത്രത്തില്‍ പൂജകള്‍ പഠിക്കാന്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു.
പ്രതി കുട്ടികളെ മെെബെല്‍ ഫോണില്‍ അശ്ലീല വീഡിയോകള്‍ കാണിക്കുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തതായിട്ടാണ് കുട്ടികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
സാജന്റെ പെരുമാറ്റത്തില്‍ പന്തികേടു തോന്നിയ കുട്ടികള്‍ വീടുകളിലേക്ക് മടങ്ങുകയും ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പരാതി നൽകുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.