ആളില്ലാത്ത നേരത്ത് വീട്ടിൽക്കയറി വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

author-image
neenu thodupuzha
New Update

ചെറുതോണി: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. പഴയരിക്കണ്ടം മൈലപ്പുഴ സ്വദേശി താമരക്കാട്ട് പ്രജേഷി(42)നെയാണ് അറസ്റ്റ് ചെയ്തത്.

Advertisment

ഒരുമാസം മുമ്പാണ് കേസ് ആസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് പിന്നിലൂടെയെത്തിയ പ്രതി വീട്ടമ്മയുടെ വായ പൊത്തിയശേഷം പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി.

publive-image

കഞ്ഞിക്കുഴി സബ് ഇന്‍സ്‌പെക്ടര്‍ ടോണി ജെ. മറ്റത്തിന്റെയും വനിതാ ഇന്‍സ്‌പെക്ടര്‍ ജെര്‍ട്ടിനാ ഫ്രാന്‍സിസിന്റെയും സി.പി.ഒമാരായ അജിമോന്‍, നിമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment