neenu thodupuzha
Updated On
New Update
അമ്പലപ്പുഴ: വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെ കടയില്‍ കയറി മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
Advertisment
വളഞ്ഞവഴി പുത്തന്‍വീട് ഷാജഹാനെ(34)യാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. വളഞ്ഞവഴി യൂണിറ്റ് പ്രസിഡന്റും അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റുമായ അഷറഫ് പ്ലാമൂട്ടിലിനെയാണ് തിങ്കളാഴ്ച രാവിലെ കടയില്‍ കയറി ഷാജഹാന്‍ മര്‍ദ്ദിച്ചത്.
മുഖത്ത് പരുക്കേറ്റ അഷറഫിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളഞ്ഞവഴി യൂണിറ്റ് കമ്മിറ്റി അമ്പലപ്പുഴ പോലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.